വിവരാകര്‍ഷക-തിരയല്‍ യന്ത്രം(ശക്തി കൂട്ടി ഇറക്കിയ പുതിയഇനം)


ഈ ബ്രഹ്മാണ്ട ലോകത് സൂര്യനു കീഴിലുള്ള സര്‍വ വിവരങ്ങളിലും നൂഴ്ന്നു കയറി  ശേഖരിച്ചു അടുക്കിപ്പെറുക്കി വയ്ക്കാന്‍ കഴിവുള്ള അതീവ ശക്തിമതിയായ (സംശയിക്കേണ്ട, പെണ്ണാണ് സാധനം) ഗൂഗിള്‍ സെര്‍ച്ച്‌ എന്ജിന്‍ ആണ് സംസാരവിഷയം.  ഇതില്‍ നിന്നും സാമാന്യം ഒരു കാര്യം കണ്ടുപിടിക്കാന്‍ ഇതു പൊട്ടനും പറ്റും. (എന്നുവച്ച് ഇപ്പോള്‍ അതിനു മിനക്കെടണ്ട, ഇത് വായിച്ചു തീര്‍ത്തിട്ട് ടെസ്റ്റ്‌ ചെയ്യാം.) പക്ഷെ ഈ യന്ത്രത്തിന്‍റെ ആ കഴിവ് നമ്മളുടെ തലച്ചോര്‍ നമ്മളുപയോഗിക്കുന്നകണക്കാ, വളരെ ചെറിയ തോതിലെ നമ്മള്‍ ഉപയോഗപ്പെടുതുന്നുള്ളൂ. പ്രത്യേകിച്ചും ഇപ്പോള്‍ ഇമേജ് സെര്‍ച്ച്‌ കൂടി വന്നപ്പോള്‍.

ഉദാഹരണമായി ഫേസ്ബുക്കിലെ ഒരു  ഗ്രൂപ്പില്‍ വച്ചുണ്ടായ രസകരമായ  കാര്യം പറയാം,താഴെ കാണുന്ന ഈ ചിത്രം കാണിച്ചിട്ട് ഒരാള്‍ ചോദിച്ചു,

ഇതേതു മോഡലാണെന്നു? അവന്‍ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായ ഞാന്‍ പറഞ്ഞു onida ky thunder 007 ആണെന്ന്. (നമ്മടെ അടുത്താ ചെക്കന്റെ കളി ;) എങ്ങിനെയാണന്നല്ലേ?
ആദ്യം തന്നെ ആ ഫോട്ടോ ഡ്രഗ് ചെയ്തു ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ ഇട്ടു. ഉടന്‍തന്നെ റിസള്‍ട്ട്‌ കിട്ടി.
പക്ഷെ മോഡല്‍ അതില്‍നിന്നെങ്ങനെ മനസ്സിലാക്കും? ആ
മൊബൈല്‍ മോഡല്‍ പിടിച്ചുകൊണ്ടിരിക്കുന്ന മോടെലിന്റെ പേര് എനിക്ക് കിട്ടി, അതുവച്ചൊരു കാച്ചു കാച്ചി. ' Manjari Fadnis at mobile launching '. ദേ കിടക്കുന്നു നല്ല കിടിലന്‍ റിസള്‍ട്ട്‌കള്. മോഡല്‍ നമ്പരും ഫന്ക്ഷന്‍ നടന്ന ദിവസവും സമയവും കൂടെയുണ്ടാരുന്നവരും അങ്ങനെ കണ്ടകുണ്ടാമാണ്ടി വിവരങ്ങളെല്ലാം.

ഇനി വേറൊരു സംഭവം പറയാം.
ഞാന്‍ അടുത്തിടെ പങ്കെടുത്ത ഒരു കല്യാണ പാര്‍ട്ടിയില്‍ വച്ച് ഒരു പെണ്‍കുട്ടിയെ കണ്ടു, ഓഹ്, ‘ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്’ എന്നൊക്കെ കേട്ടിട്ടെ ഉള്ളു(സത്യം), അങ്ങനെ അന്ന് മുഴുവന്‍ ഞാന്‍ അവളെ നോക്കിയിരുന്നു(മണ്ടന്‍!!). തിരിച്ചു വീട്ടിലെതിയപോളാണ് അയ്യോ!! പേരെന്താ, നാടെതാ, ഏത് കൂട്ടരാ(ചെറുക്കന്‍ കൂട്ടരോ? അതോ?) ഇതൊന്നും അറിയില്ല, ഞാനാണേല്‍ കട്ട ഡസ്പ് L. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കല്യാണ ഫോട്ടോ സി.ഡി.യില്‍ കിട്ടി. അത് കണ്ടുകൊണ്ടിരിക്കവേ മനസ്സില്‍ ഒരു ജിലേബി!. (സത്യായിട്ടും ലഡ്ഡു എനിക്കിഷ്ടമല്ല), ഉടനെ ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്നും ആ മുഖം മാത്രം മുറിച്ചെടുത്തു ഞാന്‍ സെര്‍ച്ച്‌ ബോക്സില്‍ ഇട്ടു. ഇപ്പോള്‍ ഞങ്ങള്‍ ഫേസ്ബുക്ക്ല്‍ വലിയ ദോസ്തുക്കളാ. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന് പറഞ്ഞിട്ടുണ്ട്.  ഇത് തീര്‍ത്തും രസകരമായ ഒരു സംഭവമാണോ?? ആ കുട്ടിയെ ഫേസ്ബുക്ക്ല്‍ കണ്ടുപിടിച്ചതുവരെയുള്ളത് ശെരിക്കും നടന്ന കാര്യമാണ്.അതുകഴിഞ്ഞുള്ളതു ചെയ്യാന്‍ ഞാന്‍ പോയില്ല. എന്താന്നുവച്ചാല്‍ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്.

[ഇനി കുറച്ചു ഉപദേശിക്കട്ടെ: ദയവു ചെയ്തു കിട്ടുന്ന ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഇങ്ങനെ അപ്പ്‌-ലോഡ്‌ ചെയ്യരുത്. ചെയ്‌താല്‍ തന്നെ ശേരിയായരീതിയില്‍ അതിന്റെ പ്രൈവസി സെറ്റ്‌ ചെയ്യുക. സ്വന്തം അമ്മ പെങ്ങമ്മാരുടെ ഫോട്ടോ വേറെ പലേടത്തും പലരീതിയിലും കാനെനെണ്ട എന്നുന്ടെന്കില്‍. അല്ലാതെ ഇതിന്റെ പേരില്‍ ഫേസ്ബുക്ക്നേം ഗൂഗ്ലിനേം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.]

അപ്പോള്‍ പറഞ്ഞു വന്നത്.... ബോറടിക്കുന്നുണ്ടോ?.. ഇല്ലാല്ലോ അല്ലെ? J
ഇതുപോലെ സിമ്പിളാണ് ഈ മഹാശക്തിയുള്ള യന്ത്രത്തിന്‍റെ പ്രവര്‍ത്തനം എല്ലാം, ഒറ്റ സെര്‍ച്ചില്‍ കണ്ടുപിടിക്കാന്‍ വയ്യാതവയെ രണ്ടുമൂന്നു സെര്ച്ചുകള്‍ കണക്ട് ചെയ്‌താല്‍ നല്ല പെര്‍ഫെക്റ്റ്‌ ആയ റിസള്‍ട്ട്‌ കിട്ടും. എപ്പോഴും ആദ്യം കിട്ടുന്ന റിസള്‍ട്ട്‌കള്‍ അത്ര പെര്‍ഫെക്റ്റ്‌ ആകണമെന്നില്ല.

ഇനിയുള്ളത്, വല്ലവനും നിങ്ങളുടെ ആര്‍ട്ടിക്കിള്‍ മോഷ്ട്ടിചിട്ടുണ്ടോ? അല്ലെങ്കില്‍ വല്ലവനും പോസ്ടികൊണ്ട് നടക്കുന്നത് എവിടുന്നെലും ചൂണ്ടിയതാണോ(അങ്ങനെ ഒരുത്തനെ ഇരയായി കിട്ടിയാല്‍ ആരേലും ആ അവസരം  കളഞ്ഞുകുളിക്കുമോ!!! എപ്പോ അവന്റെ നെഞ്ചത്ത് പൊങ്കാല ഇട്ടന്നു ചോദിച്ചാല്‍ മതി.) ഇനി ഇതൊന്നുമല്ലാത്ത വേറൊരു പ്രശനമുണ്ട്...
നമ്മള്‍ കഷ്ടപ്പെട്ട് എഴുതി പോസ്ടാന്‍ വച്ചിരിക്കുന്നത് വേറെ വല്ലവനും നേരത്തെ പോസ്ട്ടിയിട്ടുണ്ടോ? അല്ല പറയാന്‍ പറ്റില്ല, സകല അണ്ടനും അടകോടനും  ബ്ലോഗിങ്ങ് നടത്തുന്ന കാലമാ, നമ്മള് കൊമ്പത്ത് കാണുമ്പോള്‍ അവന്മാര്‍ തോട്ടിക്കു കുത്തി എടുത്തോണ്ട് പോയ്ക്കളയും. ഇതിനെല്ലാം ഉള്ള ഒരു പരിഹാരമാണ് ഗൂഗിള്‍ സെര്‍ച്ച്‌.
ഇനി പറയുന്നതുപോലെ ചെയ്തു നോക്കുക.
1. ചുമ്മാ ആ അര്‍ട്ടിക്കിളിന്റ്റെ രണ്ടു ലൈന്‍ എടുത്തു ഗൂഗ്ലുക (ചില ആര്‍ട്ടിക്കിള്‍ വായിക്കുമ്പോള്‍ അതെവിടെയോ നേരത്തെ കണ്ടപോലെ തോന്നും, സ്വാഭാവികം.), അതീ വലക്കൂട്ടിനുള്ളില്‍ എവിടുന്ടെലും പൊക്കിക്കൊണ്ട് വരും.
2. ആദ്യം വരുന്ന റിസള്‍ട്ട്‌ അത്ര ഫലപ്രദമാകില്ല.ഈ കിട്ടിയതിനകതും കാണും കള്ളന്മാര്‍, അതിനാണ് അഡ്വാന്‍സ്‌ സെര്‍ച്ച്‌ ഓപ്ഷന്‍സ്. ആ വലതുവശത്ത് സമയ പരിധി തിരഞ്ഞെടുക്കാം. അപ്പോള്‍ അത്രയും സമയതിനിടക്ക്  വന്ന റിസള്‍ട്ടുകള്‍ മാത്രമായി കാണിക്കും. അല്പം ബുദ്ധിയുപയോഗിച്ചു ആദ്യം പോസ്ടിയ ആളെ എളുപ്പത്തില്‍ കണ്ടെത്താം.

വേറൊരു പ്രധാന ഉപയോഗം, ഫേസ്ബുക്കുമായി ബന്ധപ്പെട്ടാണ്.
സാധാരണ പോലെ തോന്നിക്കുന്ന പെണ്‍കുട്ടികളുടെ ഫോട്ടോ ഇട്ടു ഒറിജിനലിനെ വെല്ലുന്ന കള്ള പ്രൊഫൈലുകള്‍ അനവധിയാണ്. (കൂടുതല്‍ ആയി പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ആണ് ഇങ്ങനെ ക്രിയേറ്റ്‌ ചെയ്യപെടുക) ഈ ഫേക്ക് അക്കൗണ്ട്‌ തിരിച്ചറിയാന്‍ ഒരു എളുപ്പ വഴി.
ആ പ്രൊഫൈല്‍ പിക്ചര്‍ ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ ഡ്രാഗ് ചെയ്തിടുക. എന്നിട്ട് സിമിലര്‍ ഇമേജ്സ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ കിട്ടുന്ന റിസള്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഒന്നില്‍ കൂടുതല്‍ അകൌണ്ടുകളില്‍ അതെ പിക്ചര്‍ ഉപയോഗിചിരിക്കുന്നതുകാണം.
_______________________________________________________________________
ഗൂഗിള്‍ സെര്‍ച്ചനു ആദിമകാലംതൊട്ടുപയോഗിക്കുന്ന പൊടിക്കൈകള്‍ ഈ ലിങ്കുകളില്‍ കിട്ടും. ഇത് വെറും ചെറുത്‌... വലുതൊക്കെ പിറകെ വരും...http://www.mapelli.info/ultimate-google-search-tips-guide
http://www.dumblittleman.com/2007/06/20-tips-for-more-efficient-google.html
_______________________________________________________________________
നിങ്ങളുടെ ഹോം ഓഫിസ് നെറ്റ് സുരക്ഷിതമാണോ?
ഇതു വായിക്കുക.
_______________________________________________________________________
ലേഖനത്തെക്കുറിച്ച് പോസിടിവും നെഗടിവും ആയ കമന്റുകള്‍ ചേര്‍ക്കുക. അതുമാത്രമാണ് തുടര്‍ന്നെഴുതാനുള്ള എന്റെ ഊര്‍ജം.
_______________________________________________________________________
ഇതിഷ്ട്ടപ്പെട്ടന്കില്‍, ഉപകാരപ്രദമായി തോന്നിയെങ്കില്‍ നിങ്ങളുടെ കൂട്ടുകാരുമായി ഷെയര്‍ ചെയ്യൂ.
_______________________________________________________________________