കാഞ്ചനകുഞ്ചന്‍ ഹൈ ടെക് അമ്പല ഉത്ഖാടന വിളംബരം

 

പ്രിയ സുഹൃത്തേ,

ഞാന്‍ പുതുതായി ആരഭിച്ച ഒന്ലൈന്‍ അമ്പലം ഇന്നലെ മുതല്‍ അപ്പ്‌ ആയിട്ടുണ്ടെന്ന വിവരം നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. www.കാഞ്ചനകുഞ്ചന്‍.amb.alm എന്ന വെബ്സൈറ്റില്‍ ഇന്നുമുതല്‍ ദര്‍ശനം കൊടുക്കുന്നു. 

പ്രതിഷ്ഠ: കാഞ്ചനകുഞ്ചന്‍

ദര്‍ശനതിനായുള്ള ബൂകിംഗ് സവ്കര്യം ആരംഭിച്ചിരിക്കുന്നു.

ദര്‍ശന പാകെജ്‌:

പകെജ്‌:1500

(രൂപ 1500 രൊക്കം)(നെറ്റ് ബാങ്കിംഗ്,ക്രെഡിറ്റ്‌,ഡെബിറ്റ്

‌ പയ്പാല്‍ etc)

1) ഉടന്‍തന്നെ 15 മിനിറ്റ്‌ ദര്‍ശനം. (ഫുള്‍-എച്ച്ഡി റെസൊല്യൂഷന്‍)

2) ഓടോമടിക് (ഹൈ-സ്പീഡ്‌) വഴിപാടു.(ഞങ്ങളുടെ കാഞ്ചനകുന്ജന്‍ വഴിപാടു എന്‍ജിന്‍ ഓടോമടിക് ആയി നിങ്ങള്‍ക്കുള്ള വഴിപാടു തിരഞ്ഞെടുക്കും)

+ ഓടോമടിക് ഓട്ടപ്രദിക്ഷിണം(ആകര്‍ഷകമായ ഫ്ലാഷ് ആനിമേഷന്‍ വിത്ത്‌ സൌണ്ട്)

3) 10 മിന്റ്റ് കാഞ്ചനകുഞ്ചന്‍ ഐതിഹ്യം വീഡിയോ സ്ട്രീമിംഗ്.

4) 3 കാഞ്ചനകുഞ്ചന്‍ ഭക്തിഗാനങ്ങള്‍.

5) നോ ഫ@#$ ആഡ്സ്. & നോ കുക്കിസ്‌.

6) നിങ്ങള്ക്ക് ദര്‍ശനം ഷെഡ്യൂള്‍ ചെയ്യാം.

ഫ്രീ ദര്‍ശന പകെജ്‌:

1) 123 മിനിറ്റ്‌ വേയിട്ടിംഗ്

2) ഓപ്ഷന്‍ ഫോര്‍ ഒണ്‍ലി 1 വഴിപാട്‌.

3) കാഞ്ചനകുഞ്ചന്‍ ഐതിഹ്യം ട്രെയിലര്‍.

4) നോ ഭക്തിഗാനം.

5) ഫുള്‍ ഫ@## ആഡ്സ്. & ട്രാകിംഗ് കുക്കീസ്‌.

6) ദര്‍ശനം ഒണ്‍ലി വാലിഡ്‌ ഫോര്‍ 3 മിന്.(ഒണ്‍ലി 60X60 രെസോലുഷന്‍)

പ്രത്യേക പ്രാരംഭ ഓഫര്‍:

1500 പകെജില്‍ വരുന്നവര്‍ക്ക്, ചെറിയ പ്രതിഷ്ടയായ വിക്രമുത്ത്‌ ദര്‍ശനം ഫ്രീ.!!!

ബൂകിങ്ങിനായി കാഞ്ചനനകുഞ്ചന്‍ വെബ്സൈറ്റ്‌ ഉപയോഗിക്കുന്നവര്‍ക്ക് മുന്‍ഗണന.

കൂടുതല്‍ അറിയാന്‍ സന്ദര്ശിക്കു.: www.കാഞ്ചനകുഞ്ചന്‍.amb.alm

കാഞ്ചനകുഞ്ചന്‍ നിങ്ങളെ രക്ഷിക്കട്ടെ

ജയ്‌ കാഞ്ചനകുഞ്ചന്‍!!!

മനസ്സിന്‍റെ വേദന!!!(ഉത്തരാധുനിക കഥ)

 
ഇത്രയും മാനസിക സമ്മര്‍ദ്ദം നേരത്തെ അനുഭവിച്ചിട്ടില്ല.
ഹോ... എന്തൊരു അവസ്ഥയാണിത്...
ജീവിതപാതകളില്‍ സംഭവിക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചു മുതിര്‍ന്നവര്‍ പറയുംബോളെല്ലാം പുച്ഛമായിരുന്നു.
എത്ര മേടിച്ചുകൂട്ടിയാലും ഒരിക്കല്‍ നീ അതിന്‍റെ അഭാവം അനുഭവിക്കും എന്ന് കൂട്ടുകാരന്‍ ഒരു ചെറിയ പരിഹാസത്തോടെ പറഞ്ഞപ്പോള്‍... ഒന്ന് പോടാ ചെക്കാ എന്ന് പറഞ്ഞു ഞാനവനെ പരിഹസിച്ചു.
ചെയ്തുകൂട്ടിയ എല്ലാ പാപങ്ങള്‍ക്കും ഭൂമിയില്‍വച്ചുതന്നെ അനുഭവിക്കും എന്ന് പറയുന്നതെത്ര ശെരിയാണ്!!!
അല്ലെങ്കില്‍ ഇപ്പോള്‍ ഇങ്ങനൊരു അവസ്ഥ. ഇപ്പോള്‍ വരേണ്ട കാര്യമെന്താണ്.
അനുഭവിക്കണം അത്രതന്നെ!!
പക്ഷെ മനസ്സ് നീറുകയാണ്....
ഒരിറ്റു സ്ഥലം ... അധികമൊന്നും വേണ്ട..
ഒരു 200 ...
അത്രെയെങ്കിലും ഒഴിവാക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു....
എവിടുന്നു!!! പാംബുകടിക്കാനായിട്ടു ഒരിറ്റു സ്ഥലമില്ല അതില്‍, വല്ലതും ഒഴിവാക്കാമെന്ന് വച്ചാല്‍ , പിശാചിന്‍റെ പിടി മനസ്സില്‍ മുറുകി... മെല്ലെ പറഞ്ഞു "അരുത്!!! ഇതൊക്കെ ഇനിയും കിട്ടാന്‍ പാടാണ്, സൂക്ഷിച്ചു വക്കേണ്ട ഓര്‍മ്മകള്‍..!!!"
അറിയാതെ ദൈവത്തെ വിളിച്ചുപോയി...
ദൈവമേ!!! ഒരു 200Mb എങ്കിലും നിനക്കത്തില്‍ മിച്ചം വയ്ക്കാമായിരുന്നു. ഞാന്‍ ആ പുതിയ പടം സ്‌ട്രീം ചെയ്തെങ്കിലും കണ്ടേനെ..... :( കഴിഞ്ഞ ആഴ്ച മേടിച്ചല്ലേ ഉള്ളു, കുറവുവരേണ്ട എന്നുകരുതി 1Tb ആണ് വാങ്ങിയത്... എന്നിട്ടിപ്പോള്‍ :(
ബ്രോഡ്ബാന്‍ഡ്നെ മനസ്സറിഞ്ഞു ശപിച്ചുപോകുന്ന നിമിഷം!!! വേറൊന്നു വാങ്ങാമെന്നു വച്ച് നോക്കിയപോള്‍,
ഇടി വെട്ടിയവനെ പാമ്പ് കടിച്ചപോലെ ക്രെഡിറ്റ്‌ ലിമിറ്റും കഴിഞ്ഞു.
ഇനി?? :(
...................................………………...........(വേദനിക്കുന്ന ഒരു സാധാരണക്കാരന്‍)

ദര്‍ശനം @ വെറും ₹ 2500

ഒന്നാമന്‍: ഈ നശിച്ച ജനങ്ങളെക്കൊണ്ട് തോറ്റു. ദൈവത്തിനു കാല്ക്കാശു കാണിക്കയിടുകയുമില്ല, ഒരു നൂറുകൂട്ടം പരാതി പറച്ചിലും...
രണ്ടാമന്‍: ഒരു പരിഹാരമുണ്ട്, അങ്ങ് അനുവദിച്ചാല്‍...
ഒന്നാമന്‍: ഹും.. കാശുകിട്ടുന്ന കാര്യമാണേല്‍ പറഞ്ഞാല്‍ മതി.
രണ്ടാമന്‍: അതെ,ഗുണമുണ്ടാകും.
ഒനാമന്‍: പറയൂ, കേള്‍ക്കട്ടെ...
രണ്ടാമന്‍: നമുക്ക് ഇപ്പോള്‍ ഉള്ള പൂജാ, വഴിപാട് ഫീസുകള്‍ ഇരട്ടിയോ അതില്‍ കൂടുതലോ ആക്കാം.
ഒന്നാമന്‍: അതുകൊണ്ട് വലിയ പ്രയോജനം ഉണ്ടാകുമോ?ഈ ബ്ലഡി ഭക്തര്‍ ഈ പൂജയും വഴിപാടും വേണ്ടെന്നു വച്ചാലോ?
രണ്ടാമന്‍: എങ്കില്‍ നമുക്ക് ഈ സിനിമ കൊട്ടകകളിലെപ്പോലെ ടിക്കറ്റ്‌ വച്ച് പ്രദര്‍ശനം...ശ്ശെ ദര്‍ശനം നടത്തിയാലോ... ദര്‍ശനം ആരും വേണ്ടാന്നു വക്കില്ലല്ലോ?
ഒന്നാമന്‍: അപ്പോള്‍ ഭക്തര്‍ പ്രശ്നമുണ്ടാക്കില്ലേ? അല്ലെല്‍ത്തന്നെ അരവണപ്രശനം റോഡ്‌ പ്രശ്നം അങ്ങനെ നൂറു പ്രശ്നങ്ങളുണ്ട്…
രണ്ടാമന്‍: പോകാന്‍ പറ അവന്മാരോട്, നമ്മളിതൊക്കെ എത്രകണ്ടിരിക്കുന്നു. മാത്രമല്ല വേണമെങ്കില്‍ ദര്‍ശന സമയം കൂട്ടി നമുക്ക് അവരെ പ്രീതിപ്പെടുത്താം, ഏതു…?
ഒന്നാമന്‍: അത് കൊള്ളാം. ഇവിടെകിടന്നു നിനക്ക് വിവരം വച്ച് തുടങ്ങിയല്ലോ... പക്ഷെ റേറ്റ് ഒക്കെ പ്രീമിയം മാത്രം മതി.
രണ്ടാമന്‍: മതി, അതാവുമ്പോള്‍ ഈ കച്ചറ പാര്‍ടീസ് ഒന്നും ഇങ്ങു വരികയുമില്ല. തിക്കും തിരക്കുമൊക്കെ കുറച്ചു കുറയും.
ഒന്നാമന്‍: ഹം.., ദൈവത്തോട്‌ ഒന്ന് ചോദിക്കണോ? അല്ല ഒരു ദേവപ്രശ്നമോ മറ്റോ നടതണോ ?....
രണ്ടാമന്‍: എന്തിനു?, പുള്ളിക്കെന്തിനാ കാശ്. അതുമിതുമോന്നും ആലോചിക്കണ്ടാ.. ഞാന്‍ ഉടന്‍തന്നെ എല്ലാം എഴുതി റെഡി ആക്കാം.
ഒന്നാമന്‍: ഹം... ആ മകരവിളക്ക്‌ സംഭവം കഴിഞ്ഞതോടെ ബിസിനെസ്സ് ഒക്കെ ഡള്ലാണ്.. ഇതുകൊന്ടെങ്കിലും ഒന്ന് പച്ച പിടിച്ചാല്‍ മതിയായിരുന്നു…
രണ്ടാമന്‍: എല്ലാം ശരിയാകുമെന്നെ…
________________________________________________________________
ദൈവത്തിന്‍റെ പേരിലുള്ള കച്ചവടം ഇന്നുമിന്നലെയുമോന്നും തുടങ്ങിയതല്ല. ശരാശരി മനുഷ്യന്റെ ദൌര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ആരും ആരെയും പഠിപ്പിക്കുകയും വേണ്ട. ചിലര്‍ വിദ്യാഭ്യാസം കച്ചവടമാക്കി,മറ്റുചിലര്‍ അനാഥാലയങ്ങള്‍ ‘സേവന'കേന്ദ്രങ്ങളാക്കി. മറ്റുചിലര്‍ ആരാധനാലയങ്ങള്‍ കച്ചവടസ്ഥലങ്ങളാക്കി… എന്നാലും പഴയ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്, എന്താന്നുവച്ചാല്‍ ഇപ്പോള്‍ ഇതൊക്കെ തുറന്നു  സമ്മതിക്കാന്‍ ഈ കച്ചവടക്കാര്‍ക്ക് ഒരു ഉളുപ്പുമില്ല!!!

വിവരാകര്‍ഷക-തിരയല്‍ യന്ത്രം(ശക്തി കൂട്ടി ഇറക്കിയ പുതിയഇനം)


ഈ ബ്രഹ്മാണ്ട ലോകത് സൂര്യനു കീഴിലുള്ള സര്‍വ വിവരങ്ങളിലും നൂഴ്ന്നു കയറി  ശേഖരിച്ചു അടുക്കിപ്പെറുക്കി വയ്ക്കാന്‍ കഴിവുള്ള അതീവ ശക്തിമതിയായ (സംശയിക്കേണ്ട, പെണ്ണാണ് സാധനം) ഗൂഗിള്‍ സെര്‍ച്ച്‌ എന്ജിന്‍ ആണ് സംസാരവിഷയം.  ഇതില്‍ നിന്നും സാമാന്യം ഒരു കാര്യം കണ്ടുപിടിക്കാന്‍ ഇതു പൊട്ടനും പറ്റും. (എന്നുവച്ച് ഇപ്പോള്‍ അതിനു മിനക്കെടണ്ട, ഇത് വായിച്ചു തീര്‍ത്തിട്ട് ടെസ്റ്റ്‌ ചെയ്യാം.) പക്ഷെ ഈ യന്ത്രത്തിന്‍റെ ആ കഴിവ് നമ്മളുടെ തലച്ചോര്‍ നമ്മളുപയോഗിക്കുന്നകണക്കാ, വളരെ ചെറിയ തോതിലെ നമ്മള്‍ ഉപയോഗപ്പെടുതുന്നുള്ളൂ. പ്രത്യേകിച്ചും ഇപ്പോള്‍ ഇമേജ് സെര്‍ച്ച്‌ കൂടി വന്നപ്പോള്‍.

ഉദാഹരണമായി ഫേസ്ബുക്കിലെ ഒരു  ഗ്രൂപ്പില്‍ വച്ചുണ്ടായ രസകരമായ  കാര്യം പറയാം,താഴെ കാണുന്ന ഈ ചിത്രം കാണിച്ചിട്ട് ഒരാള്‍ ചോദിച്ചു,

ഇതേതു മോഡലാണെന്നു? അവന്‍ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായ ഞാന്‍ പറഞ്ഞു onida ky thunder 007 ആണെന്ന്. (നമ്മടെ അടുത്താ ചെക്കന്റെ കളി ;) എങ്ങിനെയാണന്നല്ലേ?
ആദ്യം തന്നെ ആ ഫോട്ടോ ഡ്രഗ് ചെയ്തു ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ ഇട്ടു. ഉടന്‍തന്നെ റിസള്‍ട്ട്‌ കിട്ടി.
പക്ഷെ മോഡല്‍ അതില്‍നിന്നെങ്ങനെ മനസ്സിലാക്കും? ആ
മൊബൈല്‍ മോഡല്‍ പിടിച്ചുകൊണ്ടിരിക്കുന്ന മോടെലിന്റെ പേര് എനിക്ക് കിട്ടി, അതുവച്ചൊരു കാച്ചു കാച്ചി. ' Manjari Fadnis at mobile launching '. ദേ കിടക്കുന്നു നല്ല കിടിലന്‍ റിസള്‍ട്ട്‌കള്. മോഡല്‍ നമ്പരും ഫന്ക്ഷന്‍ നടന്ന ദിവസവും സമയവും കൂടെയുണ്ടാരുന്നവരും അങ്ങനെ കണ്ടകുണ്ടാമാണ്ടി വിവരങ്ങളെല്ലാം.

ഇനി വേറൊരു സംഭവം പറയാം.
ഞാന്‍ അടുത്തിടെ പങ്കെടുത്ത ഒരു കല്യാണ പാര്‍ട്ടിയില്‍ വച്ച് ഒരു പെണ്‍കുട്ടിയെ കണ്ടു, ഓഹ്, ‘ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്’ എന്നൊക്കെ കേട്ടിട്ടെ ഉള്ളു(സത്യം), അങ്ങനെ അന്ന് മുഴുവന്‍ ഞാന്‍ അവളെ നോക്കിയിരുന്നു(മണ്ടന്‍!!). തിരിച്ചു വീട്ടിലെതിയപോളാണ് അയ്യോ!! പേരെന്താ, നാടെതാ, ഏത് കൂട്ടരാ(ചെറുക്കന്‍ കൂട്ടരോ? അതോ?) ഇതൊന്നും അറിയില്ല, ഞാനാണേല്‍ കട്ട ഡസ്പ് L. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കല്യാണ ഫോട്ടോ സി.ഡി.യില്‍ കിട്ടി. അത് കണ്ടുകൊണ്ടിരിക്കവേ മനസ്സില്‍ ഒരു ജിലേബി!. (സത്യായിട്ടും ലഡ്ഡു എനിക്കിഷ്ടമല്ല), ഉടനെ ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്നും ആ മുഖം മാത്രം മുറിച്ചെടുത്തു ഞാന്‍ സെര്‍ച്ച്‌ ബോക്സില്‍ ഇട്ടു. ഇപ്പോള്‍ ഞങ്ങള്‍ ഫേസ്ബുക്ക്ല്‍ വലിയ ദോസ്തുക്കളാ. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന് പറഞ്ഞിട്ടുണ്ട്.  ഇത് തീര്‍ത്തും രസകരമായ ഒരു സംഭവമാണോ?? ആ കുട്ടിയെ ഫേസ്ബുക്ക്ല്‍ കണ്ടുപിടിച്ചതുവരെയുള്ളത് ശെരിക്കും നടന്ന കാര്യമാണ്.അതുകഴിഞ്ഞുള്ളതു ചെയ്യാന്‍ ഞാന്‍ പോയില്ല. എന്താന്നുവച്ചാല്‍ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്.

[ഇനി കുറച്ചു ഉപദേശിക്കട്ടെ: ദയവു ചെയ്തു കിട്ടുന്ന ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഇങ്ങനെ അപ്പ്‌-ലോഡ്‌ ചെയ്യരുത്. ചെയ്‌താല്‍ തന്നെ ശേരിയായരീതിയില്‍ അതിന്റെ പ്രൈവസി സെറ്റ്‌ ചെയ്യുക. സ്വന്തം അമ്മ പെങ്ങമ്മാരുടെ ഫോട്ടോ വേറെ പലേടത്തും പലരീതിയിലും കാനെനെണ്ട എന്നുന്ടെന്കില്‍. അല്ലാതെ ഇതിന്റെ പേരില്‍ ഫേസ്ബുക്ക്നേം ഗൂഗ്ലിനേം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.]

അപ്പോള്‍ പറഞ്ഞു വന്നത്.... ബോറടിക്കുന്നുണ്ടോ?.. ഇല്ലാല്ലോ അല്ലെ? J
ഇതുപോലെ സിമ്പിളാണ് ഈ മഹാശക്തിയുള്ള യന്ത്രത്തിന്‍റെ പ്രവര്‍ത്തനം എല്ലാം, ഒറ്റ സെര്‍ച്ചില്‍ കണ്ടുപിടിക്കാന്‍ വയ്യാതവയെ രണ്ടുമൂന്നു സെര്ച്ചുകള്‍ കണക്ട് ചെയ്‌താല്‍ നല്ല പെര്‍ഫെക്റ്റ്‌ ആയ റിസള്‍ട്ട്‌ കിട്ടും. എപ്പോഴും ആദ്യം കിട്ടുന്ന റിസള്‍ട്ട്‌കള്‍ അത്ര പെര്‍ഫെക്റ്റ്‌ ആകണമെന്നില്ല.

ഇനിയുള്ളത്, വല്ലവനും നിങ്ങളുടെ ആര്‍ട്ടിക്കിള്‍ മോഷ്ട്ടിചിട്ടുണ്ടോ? അല്ലെങ്കില്‍ വല്ലവനും പോസ്ടികൊണ്ട് നടക്കുന്നത് എവിടുന്നെലും ചൂണ്ടിയതാണോ(അങ്ങനെ ഒരുത്തനെ ഇരയായി കിട്ടിയാല്‍ ആരേലും ആ അവസരം  കളഞ്ഞുകുളിക്കുമോ!!! എപ്പോ അവന്റെ നെഞ്ചത്ത് പൊങ്കാല ഇട്ടന്നു ചോദിച്ചാല്‍ മതി.) ഇനി ഇതൊന്നുമല്ലാത്ത വേറൊരു പ്രശനമുണ്ട്...
നമ്മള്‍ കഷ്ടപ്പെട്ട് എഴുതി പോസ്ടാന്‍ വച്ചിരിക്കുന്നത് വേറെ വല്ലവനും നേരത്തെ പോസ്ട്ടിയിട്ടുണ്ടോ? അല്ല പറയാന്‍ പറ്റില്ല, സകല അണ്ടനും അടകോടനും  ബ്ലോഗിങ്ങ് നടത്തുന്ന കാലമാ, നമ്മള് കൊമ്പത്ത് കാണുമ്പോള്‍ അവന്മാര്‍ തോട്ടിക്കു കുത്തി എടുത്തോണ്ട് പോയ്ക്കളയും. ഇതിനെല്ലാം ഉള്ള ഒരു പരിഹാരമാണ് ഗൂഗിള്‍ സെര്‍ച്ച്‌.
ഇനി പറയുന്നതുപോലെ ചെയ്തു നോക്കുക.
1. ചുമ്മാ ആ അര്‍ട്ടിക്കിളിന്റ്റെ രണ്ടു ലൈന്‍ എടുത്തു ഗൂഗ്ലുക (ചില ആര്‍ട്ടിക്കിള്‍ വായിക്കുമ്പോള്‍ അതെവിടെയോ നേരത്തെ കണ്ടപോലെ തോന്നും, സ്വാഭാവികം.), അതീ വലക്കൂട്ടിനുള്ളില്‍ എവിടുന്ടെലും പൊക്കിക്കൊണ്ട് വരും.
2. ആദ്യം വരുന്ന റിസള്‍ട്ട്‌ അത്ര ഫലപ്രദമാകില്ല.ഈ കിട്ടിയതിനകതും കാണും കള്ളന്മാര്‍, അതിനാണ് അഡ്വാന്‍സ്‌ സെര്‍ച്ച്‌ ഓപ്ഷന്‍സ്. ആ വലതുവശത്ത് സമയ പരിധി തിരഞ്ഞെടുക്കാം. അപ്പോള്‍ അത്രയും സമയതിനിടക്ക്  വന്ന റിസള്‍ട്ടുകള്‍ മാത്രമായി കാണിക്കും. അല്പം ബുദ്ധിയുപയോഗിച്ചു ആദ്യം പോസ്ടിയ ആളെ എളുപ്പത്തില്‍ കണ്ടെത്താം.

വേറൊരു പ്രധാന ഉപയോഗം, ഫേസ്ബുക്കുമായി ബന്ധപ്പെട്ടാണ്.
സാധാരണ പോലെ തോന്നിക്കുന്ന പെണ്‍കുട്ടികളുടെ ഫോട്ടോ ഇട്ടു ഒറിജിനലിനെ വെല്ലുന്ന കള്ള പ്രൊഫൈലുകള്‍ അനവധിയാണ്. (കൂടുതല്‍ ആയി പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ആണ് ഇങ്ങനെ ക്രിയേറ്റ്‌ ചെയ്യപെടുക) ഈ ഫേക്ക് അക്കൗണ്ട്‌ തിരിച്ചറിയാന്‍ ഒരു എളുപ്പ വഴി.
ആ പ്രൊഫൈല്‍ പിക്ചര്‍ ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ ഡ്രാഗ് ചെയ്തിടുക. എന്നിട്ട് സിമിലര്‍ ഇമേജ്സ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ കിട്ടുന്ന റിസള്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഒന്നില്‍ കൂടുതല്‍ അകൌണ്ടുകളില്‍ അതെ പിക്ചര്‍ ഉപയോഗിചിരിക്കുന്നതുകാണം.
_______________________________________________________________________
ഗൂഗിള്‍ സെര്‍ച്ചനു ആദിമകാലംതൊട്ടുപയോഗിക്കുന്ന പൊടിക്കൈകള്‍ ഈ ലിങ്കുകളില്‍ കിട്ടും. ഇത് വെറും ചെറുത്‌... വലുതൊക്കെ പിറകെ വരും...http://www.mapelli.info/ultimate-google-search-tips-guide
http://www.dumblittleman.com/2007/06/20-tips-for-more-efficient-google.html
_______________________________________________________________________
നിങ്ങളുടെ ഹോം ഓഫിസ് നെറ്റ് സുരക്ഷിതമാണോ?
ഇതു വായിക്കുക.
_______________________________________________________________________
ലേഖനത്തെക്കുറിച്ച് പോസിടിവും നെഗടിവും ആയ കമന്റുകള്‍ ചേര്‍ക്കുക. അതുമാത്രമാണ് തുടര്‍ന്നെഴുതാനുള്ള എന്റെ ഊര്‍ജം.
_______________________________________________________________________
ഇതിഷ്ട്ടപ്പെട്ടന്കില്‍, ഉപകാരപ്രദമായി തോന്നിയെങ്കില്‍ നിങ്ങളുടെ കൂട്ടുകാരുമായി ഷെയര്‍ ചെയ്യൂ.
_______________________________________________________________________

ബേസിക്‌ നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി (Part-I)

ആരും ശ്രദ്ധിക്കാതെ പോകുന്ന / അല്ലെങ്കില്‍ അറിവില്ലായ്മ കൊണ്ട് വലിയ കാര്യമായി എടുക്കാത്ത ഒരു സെക്യൂരിറ്റി പ്രശനത്തെക്കുറിച്ചും അതിനു വേണ്ട സിമ്പിള്‍ പരിഹാരതെക്കുറിച്ചും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അടുത്തിടെ ഞാന്‍ നടത്തിയ ഒരു റിസേര്‍ച്ച് ആണ്. ഒരു നേരമ്പോക്ക് എന്നാ രീതിയില്‍ തുടങ്ങി കുറെ നെറ്റ്‌വര്‍ക്ക്‌കള്‍ സ്കാന്‍ ചെയ്തു കഴിഞ്ഞപ്പോള്ആണ് ഇങ്ങനെ ഒരു സെക്യൂരിറ്റി വീഴ്ച ശ്രദ്ധിച്ചത്. ബാങ്കുകള്‍ പോലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു അറിഞ്ഞതോടെ പ്രശ്നം അല്പം ഗൌരവമുള്ളതായി തോന്നി.

ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഉള്ള വീടുകളില്‍ 60 % എങ്കിലും ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉണ്ടാകും . ചെറിയ ചെറിയ വ്യവസായ സ്ഥാപനങ്ങളും, എന്തിനു ബാങ്കുകള്‍ പോലും ബ്രോഡ്ബാന്‍ഡ് ഉപയോഗിച്ച് തങ്ങളുടെ ബ്രാഞ്ചുകള്‍ തമ്മില്‍ കണക്റ്റ്‌ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളെ സംബധിച്ചണെങ്കില്‍, അവരുടെ നെറ്റ്‌വര്‍ക്ക് മിക്കവാറും ഔട്ട്‌സൌര്‍സ് ചെയ്യപ്പെടുന്നത് വേണ്ടത്ര ടെക്നിക്കല്‍ അറിവില്ലാത്ത, അല്ലെങ്കില്‍ സെക്യൂരിറ്റിക്ക് പ്രാധാന്യം കൊടുക്കാത്ത ചെറുകിട കോണ്ട്രാക്റ്റകാര്‍ക്കാന്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ അസ്സംബ്ലിംങ്ങും അത്യാവശ്യം ബ്രോഡ്ബാന്‍ഡ് മോഡം സെറ്റ്‌അപ്പ്‌ അറിയാവുന്നവരാണ് ഈ കോണ്ട്രാക്റ്റ് വര്‍ക്ക്‌ ചെയ്യുന്നവര്‍.
വീടുകളില്‍ ചെയ്യുന്നതാകട്ടെ സര്‍വിസ് പ്രോവിടെര്‍ നിയമിക്കുന്ന താല്‍കാലിക ജീവനക്കാരും.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഒരു പ്രതേക സര്‍വിസ് പ്രോവിടെര്‍ന്‍റെ ഒരു റെന്‍ജിലുള്ള 254 ഐ.പി അഡ്രസ്‌കള്‍ ആണ് സ്കാനിങ്ങിന് വിധേയമാക്കിയത്.




എന്നെ കൂടുതല്‍ അദ്ഭുതപ്പെടുത്താതെ തന്നെ റിസള്‍ട്ട്‌ വന്നു, 254ല്‍ 26 ഐ.പി കളും ടെല്‍നെറ്റബള്‍ ആണ്. ( ഒരു മോഡം വിദൂരതിരുന്നു കണ്ട്രോള്‍ ചെയ്യാനുള്ള ടെക്നോളജി ആണ് ടെല്‍നെറ്റ്, ഇതിനു ആ മോഡത്തിന്റെ ഐ.പി, പിന്നെ യൂസര്‍ നെയിം പാസ്സ്‌വേര്‍ഡ്‌ എന്നിവ മതിയാകും.).
ഇനിയാണ് ടെസ്റ്റിന്റെ രണ്ടാം സ്റ്റേജ്., ഈ 26 അഡ്രെസ്സുകളിലെക്കും ടെല്‍നെറ് ചെയ്തു. ഇവിടാണ് ശേരിക്കുള്ള സെക്യൂരിറ്റി ഫ്ലോ കണ്ടത്.
ഇതില്‍ 40% അഡ്രസ്സുകള്‍ ഇപ്പോഴും ഡിഫാള്‍ട്ട് ആയിട്ട് വരുന്ന യൂസര്‍നേമും പസ്സ്വോര്‍ഡും ഉപയോഗിച്ചിരിക്കുന്നു!!!. അതായത്, ഈ മോഡങ്ങളിലെല്ലാം ഫാക്ടറി ഡിഫാള്‍ട്ട് പാസ്സ്‌വേര്‍ഡ്‌ ആയ ‘admin’ ഉപയോഗിച്ചിരിക്കുന്നു. ഈ ഐ.പി അഡ്രെസ്സ് കിട്ടുന്ന ആര്‍ക്കും മോഡം ഫുള്‍ കണ്ട്രോള്‍ ചെയ്യാം, അവരുടെ അറിവോ സമ്മതമോ കൂടാതെ. പോര്‍ട്ട്‌ ഫോര്‍വേര്‍ഡിംഗ്, രൌട്ടിംഗ്, ആക്സെസ് കണ്ട്രോള്‍ എന്നിങ്ങനെ എല്ലാ സെട്റ്റിന്ഗുകളും. ഒരു ഒറ്റ ക്ലിക്കില്‍ നെറ്റ് കണക്ഷന്‍ കട്ട്‌ ചെയ്യുവാനും സാധിക്കും. സിമ്പിള്‍!!
പ്രധിവിധി:
ഹോം ആന്‍ഡ്‌ ഓഫീസ് യൂസേര്‍സ്നു പെട്ടന്ന് ചെയ്യാന്‍ പറ്റിയ ഒരു കാര്യമുണ്ട്. മോഡത്തില്‍ Admin അകൌന്റ്റിന്റെ പാസ്സ്‌വേര്‍ഡ്‌ മാറ്റുക. വളരെ സിമ്പിള്‍ ആയിട്ട് ഇത് ചെയ്യാം.
മോഡവുമായി കണക്ട് ചെയ്ത ശേഷം കമ്പ്യൂട്ടറില്‍ ഏതെന്കിലും ബ്രൌസര്‍ ഓപ്പണ്‍ ചെയ്യുക അഡ്രസ്‌ ടൈപ്പ് ചെയ്യുന്നിടത്ത് 192.168.1.1 എന്ന ഐ.പി എന്റര്‍ ചെയ്യുക. അപ്പോള്‍ വരുന്ന ബോക്സില്‍ യൂസര്‍നേം ‘admin’ പാസ്സ്‌വേര്‍ഡ്‌ ‘admin’ കൊടുത്തു എന്റര്‍ ചെയ്യുക (ചില മോഡങ്ങളില്‍ യൂസര്‍നേം 'admin' പാസ്സ്‌വേര്‍ഡ്‌ 'password' ആയിരിക്കും). ഇപ്പോള്‍ മോഡത്തിന്‍റെ കോണ്ഫിഗറേന്‍ വിന്‍ഡോ ലഭിക്കും. അതില്‍ ‘administrative tools’ അല്ലെങ്കില്‍ 'മാനേജ്മെന്റ് ' എന്ന ഓപ്ഷന്‍ എടുക്കുക. അവിടെ access controlല്‍ user account പാസ്സ്‌വേര്‍ഡ്‌ സെറ്റ്‌ ചെയ്യാനുള്ള ഒപ്ഷന്‍സ്‌ എടുത്ത്‌ പുതിയ പാസ്സ്‌വേര്‍ഡ്‌ സെറ്റ്‌ ചെയ്യാന്‍ സാധിക്കും. ഓര്‍മിക്കുക, ഈ കോണ്ഫിഗറേന്‍ വിന്‍ഡോ മോഡത്തിന്റെ കമ്പനി, മോഡല്‍ എന്നിവയനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകാം. മോഡം യൂസര്‍ മാനുവല്‍ നോക്കിയാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും.
(തുടരും)


!!!അറിയിപ്പ്: ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉപകാരപ്രദമായ രീതിയില്‍ മാത്രം ഉപയോഗിചിരിക്കുന്നു.. ഏവ ദുര്യൂപയോഗം ചെയ്യപ്പെട്ടാല്‍ ലേഖകന്‍ ഉത്തരവാദിയല്ല.
________________________________________________________________
നിങ്ങളുടെ നെറ്റ്‌വര്‍ക്ക് സെക്യൂര്‍ ആണോ എന്നറിയാനും റിമോട്ട് അസ്സിസ്ടന്സിനും എനിക്ക് ഇ-മെയില്‍ ചെയ്യൂ. aravind.vasudevan@gmail.com
________________________________________________________________
കൂടുതല്‍ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങള്‍ അടുത്ത പോസ്റ്റില്‍ ....
________________________________________________________________
ലേഖനത്തെക്കുറിച്ച് പോസിടിവും നെഗടിവും ആയ കമന്റുകള്‍ ചേര്‍ക്കുക. അതുമാത്രമാണ് തുടര്‍ന്നെഴുതാനുള്ള എന്റെ ഊര്‍ജം.
________________________________________________________________
ഇതിഷ്ട്ടപ്പെട്ടന്കില്‍, ഉപകാരപ്രദമായി തോന്നിയെങ്കില്‍ നിങ്ങളുടെ കൂട്ടുകാരുമായി ഷെയര്‍ ചെയ്യൂ. ഇങ്ങനെ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു സെക്യൂരിറ്റി പ്രോബ്ലം അവരുടെ ശ്രദ്ധയിലും പെടുത്തു.
________________________________________________________________